തൃശൂർ: രാമവർമപുരം പൊലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാറിനെ (56) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സർവീസിൽ നിന്ന് ഇന്ന് വിരമിക്കാനിരിക്കെയാണ് മരണം. ആരോഗ്യ പ്രശ്നങ്ങൾ കാരണം വിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് നായകളുടെ വിശ്രമ കേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു. രാമവർമപുരത്തായിരുന്നു താമസം