Breaking News

മുഹമ്മദ് റിയാസും ടി വി രാജേഷും റിമാൻഡിൽ

കോഴിക്കോട്:ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും ടി. വി രാജേഷ് എംഎൽഎയും റിമാൻഡിൽ.

കോഴിക്കോട് എയർഇന്ത്യ ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ടാണ് ഇരുവരേയും റിമാൻഡ് ചെയ്തത്. കോഴിക്കോട് ജെസിഎം കോടതി നാലിന്റേതാണ് ഉത്തരവ്.

2009 ൽ വിമാനങ്ങൾ വെട്ടിക്കുറച്ചതിനെതിരെ നടന്ന എയർഇന്ത്യ ഓഫിസ് മാർച്ചിൽ മുഹമ്മദ് റിയാസ്, ടി. വി രാജേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജാമ്യം റദ്ദായതിനെ തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരമാണ് ഇന്ന് കോഴിക്കോട് കോടതിയിൽ ഹാജരായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top