Breaking News

ഇഎംസിസിയുമായുള്ള ധാരണപത്രം സര്‍ക്കാര്‍ റദ്ദാക്കി

തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള ട്രോളര്‍ നിര്‍മിക്കാന്‍ ഇഎംസിസിയുമായി സംസ്ഥാന പൊതുമേഖലാ സ്ഥാപനം കെഎസ്‌ഐഎന്‍സി ഒപ്പിട്ട ധാരണാപത്രം റദ്ദാക്കി. ധാരണാപത്രം ഒപ്പിട്ട സാഹചര്യത്തെക്കുറിച്ച്‌ അന്വേഷിക്കാനും തീരുമാനിച്ചു. ആഭ്യന്തര സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. കെഎസ്‌ഐഎന്‍സി എം.ഡി എന്‍ പ്രശാന്ത് ഒപ്പിട്ട കരാറാണ് റദ്ദാക്കിയത്.

ധാരണാപത്രം നിയമവിരുദ്ധവും സര്‍ക്കാര്‍ നയത്തിന് എതിരുമാണെന്ന് കണ്ടെത്തിയതിനാലാണിത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച കെഎസ്‌ഐഎന്‍സി എംഡി എന്‍ പ്രശാന്ത് അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണവും വന്നേക്കും. മത്സ്യവകുപ്പോ, പൊതുഭരണ, നിയമ വകുപ്പുകളൊ അറിഞ്ഞല്ല ധാരണാപത്രം ഒപ്പിട്ടത്.

400 ട്രോളറുകളും ഒരു കപ്പലും നിര്‍മ്മിക്കാനുള്ള ധാരണപത്രമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. കരാര്‍ ഒപ്പിടാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അഡീ. ചീഫ് സെക്രട്ടറി ടി.കെ.ജോസിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top