മുംബൈ:റിപബ്ലിക്ക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 50,000 രൂപ ബോണ്ടിന് മേലാണ് അര്‍ണബിന് കോടതി ജാമ്യം നല്‍കിയത്. കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്കും ജാമ്യം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിച്ചത്. ഇടക്കാല ജാമ്യം നല്‍കണമെന്ന അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം ബോംബെ ഹൈക്കോടതി തളളിയിരുന്നു. ജാമ്യാപേക്ഷ തളളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചത്.
അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
By
November 11, 2020 4:47 pm