കോഴിക്കോട്: വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. ചെമ്പനോട കിഴക്കരക്കാട്ട് ഷിജോ ആണ് മരിച്ചത്. 38 വയസായിരുന്നു.
ഷിജോയുടെ ബന്ധുവായ ചാക്കോ എന്ന് വിളിക്കുന്ന കുഞ്ഞച്ചനാണ് കുത്തിയത്. കത്തിക്കുത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വഴിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഷിജോയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും.