Breaking News

മലപ്പുറത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം, 11 പേർക്ക് പരുക്ക്

താനൂർ:മലപ്പുറം താനൂരിൽ വീണ്ടും തെരുവുനായ ശല്യം രൂക്ഷമാകുന്നു. തെരുവുനായയുടെ  ആക്രമണത്തിൽ 11 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ തിരൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

താനൂർ ചാഞ്ചേരിപ്പറമ്പിൽ  പുലർച്ചെ 6 മണിയോടെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്. രണ്ടാഴ്ച മുൻപും പ്രദേശത്ത് സമാനമായ രീതിയിൽ ഒരു കുട്ടിയെ നായ ആക്രമിച്ചിരുന്നു. തിരൂർ, പൊന്നാനി, താനൂർ മേഖലകളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെരുവുനായ ശല്യം രൂക്ഷമാണ്. നിരവധി തവണ പരാതി നൽകിയിട്ടും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top