തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ നഗ്നമായ അഴിമതി ആണ് നടന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി. അഴിമതി നടത്തിയ ആരും രക്ഷപ്പെടില്ല. ഖജനാവ് കൊള്ളയടിച്ചവരെ കൊണ്ട് കണക്ക് പറയിക്കും. അന്വേഷണം വൈകില്ല. പാലത്തിന്റെ പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഇത് സംബന്ധിച്ച് ഇ. ശ്രീധരനുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം മേല്നോട്ടമേറ്റെടുക്കമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഏട്ട് മാസങ്ങള്‍ക്കുളളില്‍ പണി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഖജനാവ് കൊള്ളയടിച്ചവരെകൊണ്ട് കണക്ക് പറയിക്കും, പാലാരിവട്ടം പാലം പുനർനിർമ്മാണം ഇ ശ്രീധരന്റെ മേൽനോട്ടത്തിൽ
By
September 23, 2020 7:03 pm