Breaking News

അൺലോക്ക് നാലാംഘട്ട മാർഗനിർദേശങ്ങൾ പുറത്തിറങ്ങി;വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഇൻഡോർ തിയറ്ററുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവ തുറക്കില്ല

ന്യൂഡൽഹി: സെപ്റ്റംബർ 1 മുതൽ 30 വരെയുള്ള അൺലോക്ക് നാലാംഘട്ട മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഇൻഡോർ തിയറ്ററുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവ ഈ ഘട്ടത്തിലും‍ തുറക്കില്ല. ഒമ്പതു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് സ്കൂളിലെത്തി അധ്യാപകരോട് ഉപദേശം തേടാം. ഇതിന് രക്ഷിതാക്കൾ സമ്മതം എഴുതി നൽകണം. അതേസമയം, കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഇതിന് അനുമതിയില്ല.

മെ​ട്രോ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ സെ​പ്റ്റം​ബ​ർ ഏ​ഴ് മു​ത​ൽ പു​ന​രാ​രം​ഭി​ക്കാ​മെ​ന്നും കേ​ന്ദ്രം വി​ശ​ദ​മാ​ക്കി. രാ​ജ്യ​ത്ത് പൊ​തു​പ​രി​പാ​ടി​ക​ൾ സെ​പ്റ്റം​ബ​ർ 21 മു​ത​ൽ അ​നു​വ​ദി​ക്കും.100 പേ​ർ​ക്കു വ​രെ കൂ​ട്ടാ​യ്മ​ക​ളി​ൽ പ​ങ്കെ​ടു​ക്കാം.

സി​നി​മാ തീ​യ​റ്റ​റു​ക​ൾ, നീ​ന്ത​ൽ കു​ള​ങ്ങ​ൾ അ​ട​ഞ്ഞു കി​ട​ക്കും. എ​ന്നാ​ൽ ഓ​പ്പ​ൺ എ​യ​ർ തീ​യ​റ്റ​റു​ക​ൾ അ​നു​വ​ദി​ക്കും. സം​സ്ഥാ​ന, അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മി​ല്ലെന്നും കേന്ദ്രം വ്യക്തമാക്കി.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top