കൊച്ചി: കളമശേരി സർക്കാർ മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലായിരുന്ന ചേർത്തല തൃച്ചാറ്റുകുളം സ്വദേശി വാഴത്തറ വീട്ടിൽ പുരുഷോത്തമൻ (84) മരിച്ചു. മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻഐവിയിലേക്ക് അയച്ചു. കടുത്ത വൃക്കരോഗവും പ്രമേഹവും രക്തസമ്മർദവുമുണ്ടായിരുന്ന പുരുഷോത്തമനെ എറണാകുളം ജനറൽ ആശുപതിയിൽ നിന്നാണു മെഡിക്കൽ കോളജിൽ എത്തിച്ചത്.
ഒരു കോവിഡ് മരണം കൂടി,ചികിത്സയിലിരുന്ന ചേർത്തല സ്വദേശി മരിച്ചു
By
August 6, 2020 7:32 pm