ആലപ്പുഴ: മാധ്യമ പ്രവർത്തകർക്കെതിരെ നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി എംഎൽഎ യു പ്രതിഭ. മാധ്യമ പ്രവർത്തകരെ അപമാനിക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും അത്തരത്തിലൊരു തെറ്റിദ്ധാരണ ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നുമാണ് പ്രതിഭ ഫേസ്ബുക്കിൽ കുറിച്ചത്. എംഎൽഎയുടെ പരാമർശത്തിനെതിരെ സിപിഎം ജില്ലാ നേതൃത്വം രംഗത്ത് വന്നിരുന്നു.
ഇന്നലെ രാത്രി ഫേസ്ബുക്ക് ലൈവിലൂടെയാണ് യു പ്രതിഭ എംഎൽഎ മാധ്യമങ്ങളെ അടച്ചാക്ഷേപിച്ചത്. എന്നാൽ പരാമർശം വിവാദമായതോടെ സിപിഎം ജില്ല നേതൃത്വം എംഎൽഎയെ തള്ളി രംഗത്ത് വന്നു.
ഇന്നലെ രാത്രി ഫേസ്ബുക്ക് ലൈവിലൂടെയാണ് യു പ്രതിഭ എംഎൽഎ മാധ്യമങ്ങളെ അടച്ചാക്ഷേപിച്ചത്. എന്നാൽ പരാമർശം വിവാദമായതോടെ സിപിഎം ജില്ല നേതൃത്വം എംഎൽഎയെ തള്ളി രംഗത്ത് വന്നു. പ്രതിഭ മാപ്പ് പറയണമെന്ന് യുഡിഎഫ് എംഎൽഎമാരും ആവശ്യപ്പെട്ടു.
ഈ സാഹചര്യത്തിലാണ് മാധ്യപ്രവർത്തകർക്കെതിരെ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കാൻ തയ്യാറായത്. മാധ്യമ പ്രവർത്തകരെ അപമാനിക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും അത്തരത്തിലൊരു തെറ്റിദ്ധാരണ ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നുമാണ് പ്രതിഭ ഫേസ്ബുക്കിൽ കുറിച്ചത്. അതേസമയം ഫേസ്ബുക്ക് ലൈവ് പിൻവലിക്കാൻ എംഎൽഎ ഇതുവരെ തയ്യാറായിട്ടില്ല.