കോട്ടയം: ക്രൈസ്തവ സഭാ വിശ്വാസികൾക്ക് ഏറ്റവും പ്രാധാന്യമുള്ള ആഴ്ചയാണ് നാളെ മുതൽ തുടങ്ങുന്നത്. കഷ്ടാനുഭവവാര ശുശ്രൂഷകൾ കേരളവിഷൻ ന്യൂസ്( ചാനൽ നമ്പർ 27),കേരളവിഷൻ മൂവീസ്(ചാനൽ നമ്പർ 18) എന്നീ ചാനലുകളിൽ തൽസമയം കാണാം.
പരുമല സെമിനാരിയിൽ നിന്നുള്ള ഓശാന ഞായർ ശുശ്രൂഷ നാളെ രാവിലെ 6 മുതൽ കേരളവിഷൻ ന്യൂസ് ചാനലിൽ തൽസമയം കാണാം.
പെസഹാ വ്യാഴം,ദുഃഖവെള്ളി,ദുഃഖശനി,ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾ കേരളവിഷൻ മൂവീസ് ചാനലിലും( ചാനൽ നമ്പർ 18) തൽസമയം കാണാം.