ബംഗളൂരു: നിരോധനാജ്ഞ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണെന്ന് കര്‍ണാടക ഹൈക്കോടതി. മുന്‍കരുതല്‍ നടപടികള്‍ പോലീസിന് തോന്നിയത് പോലെ സ്വീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.
മുന്‍കൂറായി മൂന്ന് ദിവസം മുന്‍പ് അനുമതി തേടിയ പ്രതിഷേധങ്ങള്‍ അനുവദിക്കണം. നിയമപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശം തടയാനാകില്ലെന്നും മംഗലാപുരത്ത് 144 പ്രഖ്യാപിച്ചതിന്റെ നിയമ സാധുത വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.
നിരോധനാജ്ഞ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതെന്ന് കര്‍ണാടക ഹൈക്കോടതി
By
December 20, 2019 8:56 pm