കുവൈത്ത് സിറ്റി: കുവൈത്തില്‍ നഴ്സുമാരുടെ വാഹനം അപകടത്തില്‍ പെട്ട് കൊട്ടാരക്കര സ്വദേശിനി മരിച്ചു. ശനിയാഴ്ച രാത്രി 40ാം നമ്പര്‍ റോഡിലാണ് അപകടമുണ്ടമുണ്ടായത്. കെ.ഒ.സിയില്‍ ജി.ടി.സി കമ്പനിയുടെ കരാറില്‍ ജോലി ചെയ്യുന്ന കൊട്ടാരക്കര നെല്ലിക്കുന്നം നെട്ടാറ വീട്ടില്‍ ബിജുമോന് സാമുവേലിന്റെ ഭാര്യ മേഴ്സി ബിജു ആണ് മരിച്ചത്.
പരിക്കേറ്റ മറ്റു നഴ്സുമാരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച മേഴ്സി അബ്ബാസിയയിലാണു താമസിച്ചിരുന്നത്. ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.