ബോള്‍ഡായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ഇഷ കോപ്പിക്കര്‍. എന്നാല്‍ അടുത്തിടെയായി താരം അഭിനയത്തില്‍ സജീവമല്ല. ഇപ്പോളിതാ ഇതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി.ഒരു സൂപ്പര്‍ സ്റ്റാര്‍ തന്നോട് തനിച്ച് കാണാന്‍ ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ താന്‍ അയാളോട് നോ പറയുകയാണുണ്ടായതെന്നും ഇഷ പറയുന്നു. ആദ്യം ചിത്രത്തിന്റെ സംവിധായകനുമായി സംസാരിച്ചിരുന്നു. പിന്നീടാണ് സൂപ്പര്‍ സ്റ്റാറിനെ കാണാന്‍ ധാരണയായത്. എന്നാല്‍ അയാള്‍ക്ക് തിരക്കുള്ളത് കാരണം പിന്നീട് കാണാമെന്നു പറഞ്ഞു. തുടര്‍ന്ന് വിളിച്ചപ്പോള്‍ ഡ്രൈവറെ പോലും കൂട്ടാതെ തനിച്ച് കാണണമെന്ന് അയാള്‍ ആവശ്യപ്പെടുകയായിരുന്നു.
അതിന്റെ അര്‍ത്ഥം തനിക്ക് മനസ്സിലായെന്നും താന്‍ വിഡ്ഢിയല്ലെന്നും നടി പറഞ്ഞു. ഇതോടെയാണ് തനിക്ക് അവസരങ്ങള്‍ കുറഞ്ഞതെന്നും തന്നെ തനിച്ച് കാണണമെന്ന് പറഞ്ഞ സൂപ്പര്‍ സ്റ്റാര്‍ ഫിറ്റ്നസ് പ്രേമിയാണെന്നും ഇഷ കൂട്ടിച്ചേര്‍ത്തു. ഒരു എന്റര്ടെയ്ന്മെന്റ് പോര്‍ട്ടലിന് നല്കിയ അഭിമുഖത്തിലാണ് തനിക്ക് നേരിട്ട കാറ്റിങ് കൗച്ചിനെക്കുറിച്ചും അത് തന്റെ ജീവിതത്തെ എങ്ങനെയാണ് ബാധിച്ചതെന്നും നടി മനസ്സു തുറന്നത്.