സിക്സ്പാക്ക് ചിത്രങ്ങള്‍ക്ക് പുറമേ നൃത്തവീഡിയോയും ആരാധകര്‍ക്കായി പങ്കുവെച്ച് നടന് സുദേവ് നായര്‍. ബോളിവുഡ് ചിത്രം വാറില്‍ ഹൃത്വിക്ക് റോഷനും ടൈഗര്‍ ഷറഫും ചേര്‍ന്ന് നൃത്തം വച്ചു പാടുന്ന ജയ് ജയ് ശിവശങ്കര്‍ എന്ന ഗാനത്തിനാണ് സുദേവ് ചുവടുവെയ്ക്കുന്നത്. ഗംഭീര പ്രകടനമാണെന്നും അഭിനയത്തില്‍ മാത്രമല്ല, നൃത്തത്തിലും കഴിവു തെളിയിച്ചുവെന്നുമാണ് ആരാധകര്‍ പറയുന്നത്.
എം. ബി പദ്മകുമാര്‍ സംവിധാനം ചെയ്ത മൈ ലൈഫ് പാര്‍ട്ണര്‍ എന്ന മലയാള ചിത്രത്തിലൂടെ 2014ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം സുദേവ് നേടിയിരുന്നു.അനാര്‍ക്കലി, എസ്ര തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുദേവിന്റേതായി മാമാങ്കം, തുറമുഖം, തൃശൂര്‍ പൂരം തുടങ്ങിയ മലയാള ചിത്രങ്ങളും ബ്രഹ്മാസ്ത്ര, എസ്ര എന്നീ ഹിന്ദി സിനിമകളും പുറത്തിറങ്ങാനുണ്ട്.