ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് വെങ്കലം. ലോക ചാമ്പ്യന്‍ഷിപ്പില്‍ 8 മെഡല്‍ നേടുന്ന ആദ്യ താരമാണ് മേരി. സെമി ഫൈനല്‍ മത്സരത്തില്‍ രണ്ടാം സീഡ് തുര്‍ക്കി താരം ബുസെനാസ് കകിരോഗ്ലുവിനെതിരെ മേരി പരാജയപ്പെടുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ റഷ്യയുടെ ലിലിയ എറ്റ്ബേവയാണ് കകിരോഗ്ലുവിന് എതിരാളി. ആറ് ലോക കിരീടങ്ങള്‍ കൂടാതെ മേരി കോം തന്റെ കരിയറില്‍ ഒളിമ്പിക് വെങ്കല മെഡല്‍ (2012), അഞ്ച് ഏഷ്യന്‍ കിരീടങ്ങള്‍, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ സ്വര്‍ണ്ണ മെഡലുകള്‍ നേടിയിട്ടുണ്ട്.
ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് വെങ്കലം
By
October 12, 2019 11:12 am