താരങ്ങളുടെ തുറന്നു പറച്ചില് ആരാധകര്‍ എപ്പോഴും ചര്‍ച്ചയാക്കാറുണ്ട്. ഇപ്പോഴിതാ ഹിന്ദി റിയാലിറ്റി ഷോയില്‍ നടി കൊയ്ന മിത്രയുടെ വെളിപ്പെടുത്തലാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബിഗ് ബോസിന്റെ ഹിന്ദി പതിപ്പില്‍ തന്റെ മുന്‍ കാമുകനെക്കുറിച്ചായിരുന്നു കൊയ്നയുടെ തുറന്നുപറച്ചില്‍. ഷോയ്ക്കിടെ മറ്റ് മത്സരാര്‍ത്ഥികള്‍ക്കൊപ്പം സംസാരിക്കുകയായിരുന്നു നടി. ഇതില്‍ സ്വകാര്യ ജീവിതവും ചര്‍ച്ചയായി. ഇതിനിടെ ഒരാള്‍ കൊയ്നയോട് ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഇപ്പോള്‍ ആരെയും പ്രണയിക്കുന്നില്ല എന്ന് പറഞ്ഞ കൊയ്ന, പിന്നീട് തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും തുറന്നു പറഞ്ഞു.
തുറന്നു പറച്ചില് നടത്തുമ്പോള്‍ നടി മുന്‍ കാമുകന്റെ പേരു വെളിപ്പെടുത്തിയിരുന്നില്ല. തുര്‍ക്കി സ്വദേശിയായിരുന്നു അയാളെന്നും താന്‍ മറ്റുള്ളവരുമായി ഇടപെടുന്നതോ, സംസാരിക്കുന്നതോ അയാള്‍ക്ക് ഇഷ്ടമായിരുന്നില്ലെന്നും കോന പറഞ്ഞു. ഒരിക്കല്‍ ജോലിക്ക് പോകാതിരിക്കാന്‍ മുംബൈയിലെ ഫ്ളാറ്റിലെ കുളിമുറിയില്‍ തന്നെ പൂട്ടിയിട്ടെന്നും കൊയ്ന പറഞ്ഞു. ഒരിക്കല്‍ തുര്‍ക്കിയില്‍ ചെന്ന് അയാളുടെ മാതാപിതാക്കളെ കണ്ടു. തുടര്‍ന്ന് ‘ഞാന്‍ തിരികെ മടങ്ങിപ്പോകാതിരിക്കാന്‍ എന്റെ പാസ്പോര്‍ട്ട് കത്തിച്ചുകളയുമെന്ന്.’ തമാശയെന്ന് തോന്നിപ്പിക്കും വിധം പറഞ്ഞെങ്കിലും അത് കേട്ട് താന്‍ ഞെട്ടിയെന്നും താരം പറഞ്ഞു. ആരെയെങ്കിലും പ്രണയിക്കാന്‍ ഇനി പേടിയാണെന്നും കൊയ്ന പറഞ്ഞു.