കല്‍പ്പറ്റ: കേരളത്തെയും കര്‍ണാടകത്തെയും ബന്ധിപ്പിക്കുന്ന ബന്ദിപ്പൂര്‍ പാതയില്‍ പൂര്‍ണ്ണ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ അഞ്ചിന് യുഡിഎഫ് വയനാട്ടിൽ 24 മണിക്കൂര്‍ ഹർത്താൽ നടത്തും. കൽപ്പറ്റയിൽ ചേർന്ന യു ഡി എഫ് ജില്ലാ യോഗത്തിലാണ് തീരുമാനമെടുത്തത്.