ഭാവി ഭര്‍ത്താവിനെക്കുറിച്ചുള്ള വിചിത്ര സങ്കല്പങ്ങള് തുറന്ന് പറഞ്ഞ് നടി ആദാ ശര്‍മ്മ. ഈ സങ്കല്പങ്ങള് ഒത്തു വന്നെങ്കില്‍ മാത്രമേ നടി വിവാഹത്തിന് തയ്യാറാകൂ. താരത്തിന്റെ തികച്ചും വേറിട്ട സങ്കല്പങ്ങള് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ട്വിറ്ററില്‍ കൂടിയാണ് നടി തന്റെ സങ്കല്പങ്ങള് തുറന്നു പറഞ്ഞിരിക്കുന്നത്.
ആദായുടെ നിബന്ധനകള്‍
എന്റെ ഭര്‍ത്താവ് ഉള്ളി കഴിക്കരുത്. ഷൂസിന്റെ അളവ്, മസില് അളവ്, ജാതി, മതം, നിറം, ഇന്‍സ്റ്റാഗ്രാമിലെ ആരാധകരുടെ എണ്ണം ഇവയൊന്നും വിഷയമല്ല. എന്നാല്‍ മൂന്ന് നേരവും തനിക്ക് ഭക്ഷണം പാകം ചെയ്ത് ചിരിക്കുന്ന മുഖത്തോടെ വിളമ്പിത്തരുന്ന ആളായിരിക്കണം. എല്ലാ ദിവസവും ഷേവ് ചെയ്യണം. നീന്തല്‍ അറിയണമെന്ന് നിര്‍ബന്ധമില്ല.
Contd…he must wear only traditional indian clothes.He will be provided with 5 litres of water to drink per day bt alcohol and animal consumption is prohibited inside and outside household premises.He should show respect towards all language indian movies and enjoy watching them pic.twitter.com/byZYGFKWD8
— Adah Sharma (@adah_sharma) September 21, 2019
മദ്യപിക്കാനോ മാംസാഹാരം കഴിക്കാനോ പാടില്ല. ഒരു ദിവസം 5 ലിറ്റര്‍ വെള്ളം ഞാന്‍ കുടിക്കാന്‍ കൊടുക്കും. പരമ്പരാഗത ഇന്ത്യന്‍ വസ്ത്രം മാത്രം ധരിക്കണം. എല്ലാ ഭാഷകളെയും ആദരിക്കണം. എല്ലാ ഭാഷയിലുമുള്ള സിനിമ കാണാണം, ആസ്വദിക്കണം. ബാക്കി നിബന്ധന വഴിയേ പറയാം.- ആദാ ശര്‍മ കുറിച്ചു.
WANTED : Groom who does’nt eat onions.Caste, colour, religion, shoe size, visa, swimming abilities, bicep size, instagram followers, horoscope no bar
— Adah Sharma (@adah_sharma) September 21, 2019
He should be willing to cook 3 times a day with a smiling face and shave regularly. Cont’d… pic.twitter.com/rqYh1dzFGv