വാഷിംങ്ടണ്‍: ഇന്ത്യക്ക് അമേരിക്കയില്‍ നിന്നും 50 ലക്ഷം മെട്രിക് ടണ്‍ ദ്രവീകൃത പ്രകൃതിവാതകം പ്രതിവര്‍ഷം വാങ്ങാനുള്ള ധാരണാപത്രമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഹൂസ്റ്റണില്‍ ഊര്‍ജ്ജകമ്പനി മേധാവിമാരെ കണ്ടതിനു ശേഷമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. അമേരിക്കയുമായി ഹ്രസ്വ വ്യാപാര കരാര്‍ ഒപ്പുവയ്ക്കാനും ഇന്ത്യ ചര്‍ച്ചകള്‍ തുടങ്ങി.
ഹൗഡി മോദിക്ക് ഡോണാള്‍ഡ് ട്രംപ് എത്തുന്നതിന് മുമ്പ് തന്നെ ഇന്ത്യ വ്യാപാര രംഗത്തെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ നീക്കം തുടങ്ങി. ഹൂസ്റ്റണില്‍ പതിനേഴ് പ്രമുഖ ഊര്‍ജ്ജ കമ്പനികളുടെ മേധാവിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. രണ്ടര ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ഇന്ത്യ ഈ കമ്പനിയില്‍ നിക്ഷേപിക്കും. പകരം പ്രതിവര്‍ഷം 50 ലക്ഷം മെട്രിക് ടണ്‍ ദ്രവീകൃത പ്രകൃതിവാതകം ഓരോ വര്‍ഷവും ഇന്ത്യയ്ക്ക് കിട്ടും. അടുത്ത 40 വര്‍ഷത്തേക്കാണ് കരാര്‍.