കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കുന്ന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് കാനം രാജേന്ദ്രന്. ഫ്ളാറ്റ് നിര്‍മാതാക്കളാണ് കുറ്റക്കാര്‍. ഫ്ളാറ്റ് നിര്‍മാതാക്കളെ സംരക്ഷിക്കാനുള്ള സമരത്തിന് സിപിഐ കൂട്ടുനില്‍ക്കില്ലെന്ന് കാനം പറഞ്ഞു. നിയമം ലംഘിച്ചത് ഫ്ളാറ്റ് നിര്‍മാതാക്കളാണ്. മാനുഷിക വിഷയമെന്ന നിലയിലാണ് സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചതെന്ന് കാനം പറഞ്ഞു.
മരട് ഫ്ളാറ്റ് കേസ്: കുറ്റക്കാര്‍ ഫ്ളാറ്റ് നിര്‍മാതാക്കള്‍; അവരെ രക്ഷിക്കാന്‍ സിപിഐ ഇല്ലെന്ന് കാനം രാജേന്ദ്രന്
By
September 15, 2019 3:55 pm