Kerala

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ വിരമിക്കല്‍പ്രായം ഉയര്‍ത്താന്‍ സാധ്യതയില്ലെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ സാധ്യതയില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം നേരത്തെ ഒരു തവണ വര്‍ധിപ്പിച്ചതാണ്. ധനവകുപ്പിന്റെ ഭാഗത്ത് നിന്നും അത്തരത്തില്‍ ഒരു നിര്‍ദേശവും ഇതുവരെ വന്നിട്ടില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

വിരമിക്കല്‍ പ്രായം 62 ല്‍ നിന്ന് 65 ലേക്ക് ഉയര്‍ത്താനായിരുന്നു സര്‍ക്കാര്‍ നീക്കം. ധനവകുപ്പിന്റെ പരിഗണനയിലുളള വിഷയത്തില്‍ നയപരമായ തീരുമാനം വേണ്ടതിനാല്‍ ഇടതുമുന്നണി യോഗത്തില്‍ കൂടി ചര്‍ച്ച ചെയ്താകും അന്തിമ തീരുമാനം എടുക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top