ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഉടനെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് തീയണയ്ക്കുകയായിരുന്നു.രാവിലെ പതിനൊന്നരയോടെയാണ് തൃശൂര്‍ പുഴയ്ക്കലില്‍ സംഭവം. തീ ഉയരുന്നത് കണ്ട് ഡ്രൈവര്‍ ബസ് സൈഡാക്കിയ ശേഷം ആളുകളെ ഇറക്കി....
ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തനായിരുന്ന തൃശൂർ സ്വദേശി സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ഓൺലൈൻ ലേല സ്ഥാപനമായ സേവ് ബോക്സിന്റെ ഉടമയാണ് സ്വാതി റഹിം. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി...
നടൻ സുനിൽ സുഖദയുടെ കാറിനുനേരെ ആക്രമണം. തൃശൂർ കുഴിക്കാട്ടുശേരിയിൽ വച്ചാണ് ആക്രമണമുണ്ടായത്. രണ്ടു ബൈക്കുകളിലായെത്തിയ നാലുപേർ കാർ ആക്രമിക്കുകയായിരുന്നു.കാറില്‍ സഞ്ചരിച്ചിരുന്ന രണ്ടു പേര്‍ക്കു മര്‍ദ്ദനമേറ്റു. അഭിനേതാക്കളായ ബിന്ദു തങ്കം കല്യാണി,...
തൃശൂര്‍ പൂരത്തിലെ ശ്രദ്ധേയമായ ഇലഞ്ഞിത്തറ മേളത്തിന്റെ പ്രാമാണ്യം വഹിച്ചുവരുന്ന പെരുവനം കുട്ടന്മാരാരെ മാറ്റി.തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മേളപ്രമാണിയായി ഡബിള്‍ റോളില്‍ തിളങ്ങിയ കിഴക്കൂട്ട് അനിയന് മാരാരാണ് ഇത്തവണ മേളപ്രമാണി....
മുരിയാട് എംപറര്‍ ഇമ്മാനുവേല്‍ ധ്യാനകേന്ദ്രത്തിന് മുന്നില്‍ കൂട്ടത്തല്ല്. വിശ്വാസികളും സഭാബന്ധം ഉപേക്ഷിച്ചവരും തമ്മിലായിരുന്നു സംഘര്‍ഷം. കാറില്‍ സഞ്ചരിച്ച മുരിയാട് സ്വദേശി ഷാജിയെയും സംഘത്തെയും ധ്യാനകേന്ദ്രത്തിലുള്ളവര്‍ തല്ലിച്ചതച്ചായി പരാതിയില്‍ പറയുന്നു. ഇന്നലെയാണ്...
കലക്ടറുടെ ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും ഗുരുവായൂരില്‍ കണ്ണനു മുന്നില്‍ ‘ദമയന്തി’യായി അരങ്ങിലെത്തി ഗീത. വയനാട് കലക്ടര്‍ എ ഗീതയാണ് നളചരിതം ഒന്നാം ദിവസത്തിലെ ‘ദമയന്തി’യായി അരങ്ങിലെത്തിയത്. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഇന്നലെയായിരുന്നു അവതരണം....
പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ സ്വർണക്കവർച്ച. കുന്നംകുളം പ്രശാന്തി ഭവനിൽ ദേവിയുടെ വീട്ടിലാണു മോഷണം. 80 പവൻ സ്വർണം നഷ്ടമായെന്നാണു പ്രാഥമിക സൂചന. എൽഐസി അഡ്മിസ്ട്രേറ്റിവ് ഓഫിസറായ ദേവി മാത്രമാണു...
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആസ്തി സംബന്ധിച്ച കണക്കുകള്‍ പുറത്ത്. ഗുരുവായൂരപ്പന്റെ പേരില്‍ വിവിധ ബാങ്കുകളിലായുള്ള നിക്ഷേപം 1737.04 കോടി രൂപയാണ്. സ്വന്തമായി 271.05 ഏക്കര്‍ സ്ഥലവുമുണ്ട്. ദേവസ്വത്തിന്റെ ആസ്തി ആരാഞ്ഞ് എറണാകുളത്തെ...
ക്രിസ്മസ് രാവുകളെ കൂടുതൽ സ്പെഷ്യൽ ആക്കാൻ കല്യാൺ ഹൈപ്പർമാർക്കറ്റ് ഒരുക്കുന്ന ‘സ്പെഷ്യൽ കല്യാൺ കാർണിവലിന് തുടക്കമായി. സ്വന്തം പോരായ്മകളോട് പൊരുതി ലോകത്തെ കൂടുതൽ മനോഹരമാക്കിക്കൊണ്ടിരിക്കുന്ന തൃശ്ശൂരിലെ 11 സ്പെഷ്യൽ സ്കൂളിലെ...
ലോകകപ്പ് കലാശപോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി.അതിനിടെ അർജന്റീന-ഫ്രാൻസ് സ്വപ്ന ഫൈനലിനെ കുറിച്ചുള്ള വലിയ പ്രതീക്ഷകളും പ്രവചനങ്ങളുമൊക്കെയായി ഇരു ടീമുകളുടേയും ആരാധകർ ആവേശം തീർക്കുകയാണ്. അർജന്റീനയുടെ ജയം ആഘോഷമാക്കാൻ ഇപ്പോൾ...