കൊച്ചി: യാക്കോബായ ഓര്‍ത്തഡോക്സ് സഭ തര്‍ക്കം നിലനില്‍ക്കുന്ന പഴന്തോട്ടം പള്ളിയില്‍ തര്‍ക്കത്തിനും വാക്കേറ്റത്തിനും ഒടുവില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. പെരുന്നാള്‍ പരസ്യ നോട്ടീസ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പഴംത്തോട്ടം സ്വദേശികളായ അജില്‍ എല്‍ദോ, ജെയ്സണ്‍ വര്‍ഗീസ് എന്നിവര്‍ക്കാണ് കുത്തേറ്റത്. കുത്തേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പഴന്തോട്ടം പള്ളിയില്‍ യാക്കോബായ ഓര്‍ത്തഡോക്സ് തര്‍ക്കം കയ്യാങ്കളിയിലെത്തി;രണ്ട് പേര്‍ക്ക് കുത്തേറ്റു;ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍
By
April 19, 2019 8:45 pm