Breaking News

ഇന്ത്യക്കാർ ട്രിപ്പോളി വിടണം

ന്യൂഡൽഹി:ഇന്ത്യക്കാർ ട്രിപ്പോളി വിടണമെന്ന് വിദേശകാര്യമന്ത്രാലയം. ആഭ്യന്തരപ്രശ്നങ്ങൾ മൂലം ലിബിയയിലെ സ്ഥിതിഗതികൾ മോശമായതിനെ തുടർന്നാണ് നിർദേശം.മലയാളികൾ ഉൾപ്പെടെ 5500 ഇന്ത്യക്കാരാണ് ട്രിപ്പോളിയിലുള്ളത്.

നിങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഉടന്‍ ട്രിപ്പോളി വിടാന്‍ ആവശ്യപ്പെടുക. അവരെ പിന്നീട് ഒഴിപ്പിക്കാന്‍ ഞങ്ങള്‍ക്കാവില്ലെന്നും സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. ലിബിയയുടെ തലസ്ഥാന നഗരമായ ട്രിപ്പോളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വിമത ഗ്രൂപ്പുകള്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി ശ്രമിക്കുന്നത് വ്യാപക സംഘര്‍ഷത്തില്‍ കലാശിച്ചിരിക്കുകയാണ്.

കൂടുതല്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലേക്ക് അതിവേഗം നീങ്ങുകയാണ് ട്രിപ്പോളിയെന്നും നിലവില്‍ വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ടെന്നും സുഷമാ സ്വരാജ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top