Breaking News

തോറ്റാൽ എം എൽ എ സ്ഥാനം രാജി വയ്ക്കും

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ തോറ്റാൽ എം എൽ എ സ്ഥാനം രാജി വയ്ക്കുമെന്ന് നിലമ്പൂർ എം എൽ എ പി വി അൻവർ.വ്യക്തിപരമായ തീരുമാനമാണിതെന്നും
അൻവർ പറഞ്ഞു

വെറുതെ ഒരാവേശത്തിനല്ല ഇത് പറയുന്ന കാര്യമല്ല ഇതെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മൂന്ന് വര്‍ഷമായി
നിലമ്പൂർ എംഎ‍ല്‍എയായി പ്രവര്‍ത്തിക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് തെളിയിച്ചതിന് ശേഷമാണ് പൊന്നാനി മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി വോട്ടു ചോദിക്കുന്നത്. വോട്ടര്‍മാര്‍ക്ക് മുന്നില്‍ ചൂണ്ടിക്കാണിക്കാന്‍
നിലമ്പൂരിലെ വികസനമുണ്ടെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഹൃദയം കൊണ്ടാണ് വോട്ടു ചോദിക്കുന്നത്. എന്നിട്ടും വോട്ടര്‍മാര്‍ക്ക് എന്നെ വേണ്ടെങ്കില്‍ പിന്നെ ഇത് അവസാനിപ്പിക്കുകയാണ് നല്ലത്. കുട്ടികളെയും കുടുംബത്തെയും കച്ചവടവുമൊക്കെ നോക്കി ബാക്കി കാലം ജീവിക്കാമല്ലോ എന്നും അന്‍വര്‍ പറഞ്ഞു. പൊന്നാനിയില്‍ തോറ്റാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പൊതുവേദിയില്‍ നേരത്തേ അന്‍വര്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിനാണ് രാജിവെക്കുമെന്ന് അദ്ദേഹം ഉറപ്പിച്ച്‌ പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top