Breaking News

ജോയ് ആലുക്കാസ് ജ്വല്ലറിയുടെ പുതിയ ഷോറൂം ഹൈദരാബാദിലെ എ എസ് റോ നഗറിൽ പ്രവർത്തനം ആരംഭിച്ചു

ഹൈദ്രബാദ്:ജോയ് ആലുക്കാസ് ജ്വല്ലറിയുടെ ഏറ്റവും പുതിയ ഷോറൂം ഹൈദരാബാദിൽ പ്രവർത്തനം ആരംഭിച്ചു. ഹൈദരാബാദിലെ എ എസ് റോ നഗറിലാണ് ജോയ് ആലുക്കാസിന്റെ പുതിയ ഷോറൂം. ഇതോടെ ഹൈദരാബാദിൽ ജോയ് ആലുക്കാസിന്റെതായി നാല് ജ്വല്ലറി ഷോറൂമുകളായി. എ എസ് റോ നഗറിലെ ജ്വല്ലറിയുടെ ഉൽഘാടനം ബോളിവുഡ് നടിയായ കജോൾ ആണ് നിർവഹിച്ചത്.

കജോളിനൊപ്പം ജോയ് ആലുക്കാസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജോയ് ആലുക്കാസ്,ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ മിസ്സിസ് ജോളി ജോയ് ആലുക്കാസ് എന്നിവരും സന്നിഹിതരായിരുന്നു. ചടങ്ങിൽ വിശിഷ്ട വ്യക്തികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

ഹൈദരാബാദിലെ ജനങ്ങൾ ആഭരണങ്ങളിലെ വൈവിധ്യം ഇഷ്ടപെടുന്നവരെന്നും ജോയ് ആലുക്കാസിനെ ഇരു കൈയും നീട്ടി സ്വീകരിച്ചത് അതിന്റെ തെളിവാണെന്നും കജോൾ ഉൽഘാടനം നിർവഹിച്ചു കൊണ്ട് പറഞ്ഞു. അടുത്തമാസം ഹൈദരാബാദിൽ പുതിയ ഒരു ഷോറൂം കൂടി തുറക്കുമെന്ന് ജോയ് ആലുക്കാസ് പറഞ്ഞു.

ഏപ്രിൽ മാസത്തിൽ ആറ് ഷോറൂമുകൾ തുറക്കുന്നതിന്റെ ഭാഗമായാണ് എ എസ് റോ നഗറിലെ ഷോറൂമും തുറന്നത്. ഏപ്രിൽ 24 നു ചെന്നൈ ടി നഗർ, അതിനു ശേഷം 25 ന് മധുര, 26 ന് കോയമ്പത്തുർ, 27 ന് ബെംഗളൂരു,30 ന് ലുധിയാന എന്നിവടങ്ങളിലും ഷോറൂമുകൾ തുറക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top