Breaking News

ടിക് ടോക്കിന് ഇന്ത്യയിൽ ബ്ളോക്;ഗൂഗിൾ ഒഴിവാക്കി


ന്യൂ​ഡ​ൽ​ഹി: ടി​ക് ടോ​ക്ക് നി​രോ​ധി​ക്ക​ണ​മെ​ന്ന മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​പ്പ് ഗൂ​ഗി​ൾ ബ്ലോ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി മ​ധു​ര ബെ​ഞ്ചി​ന്‍റെ വി​ധി സ്റ്റേ ​ചെ​യ്യാ​ന്‍ സു​പ്രീം​കോ​ട​തി വി​സ​മ്മ​തി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. അ​ശ്ലീ​ല പ്ര​ച​രി​പ്പി​ക്കു​ന്നു, ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന കു​ട്ടി​ക​ൾ ലൈം​ഗീ​ക​ ചൂ​ഷ​ണ​ത്തി​നു ഇ​ര​യാ​കാ​ൻ ഇ​ട​യാ​ക്കു​ന്നു എ​ന്നീ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ടി​ക് ടോ​ക്ക് നി​രോ​ധി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ചൊ​വ്വാ​ഴ്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ ഗൂ​ഗി​ളി​നും ആ​പ്പി​ളി​നും ക​ത്ത​യ​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് മു​ത​ൽ ഇ​ന്ത്യ​യി​ൽ ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ ടി​ക് ടോ​ക്ക് ല​ഭ്യ​മ​ല്ല. മ​റ്റൊ​രു ക​മ്പ​നി​യു​ടെ ആ​പ്പി​നെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​നി​ല്ലെ​ന്നും പ്രാ​ദേ​ശി​ക നി​യ​മ​ങ്ങ​ളോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഗൂ​ഗി​ൾ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ആ​പ്പി​ള്‍ അ​വ​രു​ടെ ആ​പ്പ് സ്റ്റോ​റി​ല്‍ നി​ന്നും നീക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top