Breaking News

മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം: സുപ്രീം കോടതി നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ കയറുന്നതില്‍ നിന്ന് ആരാണ് തടയുന്നതെന്ന് സുപ്രീം കോടതി. സ്ത്രീ പ്രവേശനവുമായി ബന്ധപെട്ട് കേന്ദ്ര സര്‍ക്കാര്‍, വഖഫ് ബോര്‍ഡുകള്‍, മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് 7 എതിര്‍ കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ശബരിമല യുവതി പ്രവേശന വിധി ഉള്ളത് കൊണ്ട് മാത്രം ആണ് നോട്ടീസ് അയക്കുന്നതെന്നും സുപ്രീം കോടതി സൂചിപ്പിച്ചു.

ക്ഷേത്രം, പള്ളി തുടങ്ങിയ ആരാധനലയങ്ങള്‍ക്ക് എതിരെ ഭരണഘടനയുടെ 14ആം അനുച്ഛേദം ഉപയോഗിക്കാന്‍ കഴിയുമോ എന്ന് കോടതി ചോദിച്ചു. തുല്യതക്കുള്ള അവകാശ പ്രശ്‌നം പരിശോധിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരും വഖഫ് ബോര്‍ഡും നിലപാട് വ്യകതമാക്കണമെന്നും കോടതി അറിയിച്ചു.

മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം കുടുംബമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എസ് എ ബോബ്‌ടെ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top