ലഖ്നൗ: ബി.എസ്.പി അധികാരത്തിലെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പലിശയടക്കം തിരിച്ച് നല്‍കുമെന്ന് ബിഎസ്പി നേതാവ് മായാവതി. വിവാദ പ്രചാരണം നടത്തിയ സംഭവത്തില്‍ രണ്ടുദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെയാണ് മായാവതിയുടെ പ്രതികരണം. തനിക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് രഹസ്യ അജണ്ടയുണ്ടെന്നും മായാവതി ആരോപിച്ചു.
‘അവരുടെ ഉത്തരവ് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ഇതിനെതിരെ ശബ്ദുമുയര്‍ത്താന്‍ ഞാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നു. ആരുടെയോ സ്വാധീനം കൊണ്ടാണ് കമ്മീഷന് പെട്ടെന്ന് ഒരു തീരുമാനമെടുത്തത്. ഈ രണ്ടുദിവസങ്ങള്‍ കരിദിനമായി ആചരിക്കുമെന്നും മായാവതി പറഞ്ഞു. തന്റെ പ്രസംഗം ഒരിക്കലും പെരുമാറ്റചട്ടം ലംഘിക്കുന്നതായിരുന്നില്ല. തീരുമാനം പുനഃപരിശോധിക്കാന്‍ ഞാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ ജനങ്ങള്‍ നിങ്ങള്‍ക്കും ബി.ജെ.പിക്കും എതിരെ തിരിയുമെന്നും മായാവതി പറഞ്ഞു.