Entertainment

അമ്പിളി ദേവി വീണ്ടും അമ്മയാവുന്നു!വൈറലായ അമ്പിളിയുടെ പോസ്റ്റ് കാണാം

അടുത്തിടെയായിരുന്നു അമ്പിളി ദേവിയും ആദിത്യന്‍ ജയനും വിവാഹിതരായത്. സീത സീരിയലില്‍ ഭാര്യഭര്‍ത്താക്കന്‍മാരായി അഭിനയിച്ച്‌ വരുന്നതിനിടയിലായിരുന്നു ഇവരുടെ വിവാഹം. ലൊക്കേഷന്‍ ചിത്രങ്ങളായിരിക്കും ഇതെന്നായിരുന്നു തുടക്കത്തില്‍ പ്രേക്ഷകര്‍ കരുതിയത്. പിന്നീടാണ് വീഡിയോയിലൂടെ ഇരുവരും കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

ആദ്യഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി വര്‍ഷങ്ങള്‍ കഴിയുന്നതിനിടയിലായിരുന്നു രണ്ടാമത്തെ വിവാഹം. ആദിത്യനുമായുള്ള വിവാഹവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായാണ് മുന്‍ഭര്‍ത്താവ് കേക്ക് മുറിച്ച്‌ ആഘോഷിച്ചതായുള്ള വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. വ്യക്തി ജീവിതത്തില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച്‌ വിശദീകരിച്ച്‌ ഇരുവരും എത്തിയിരുന്നു. സിനിമയെ വെല്ലുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു പിന്നീട് അരങ്ങേറിയത്. വിവാദങ്ങളൊക്കെ തുടരുമ്ബോഴുംഅമ്പിളി ദേവിയും ആദിത്യനും സന്തോഷത്തിലാണ്. വിഷു ആശംസയ്‌ക്കൊപ്പമുള്ള കുറിപ്പിനിടയിലാണ് താരം വീണ്ടും അമ്മയാവാന്‍ പോവുന്നതിന്റെ സന്തോഷവും പങ്കുവെച്ചത്.

താന്‍ വീണ്ടും അമ്മയാവുന്നുവെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ചത്അമ്പിളി ദേവി തന്നെയായിരുന്നു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top