Breaking News

കേരളത്തില്‍ കാലവര്‍ഷത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

ന്യൂഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എന്നാല്‍ പ്രളയമുണ്ടാകാനുള്ള സാഹചര്യം പറയാനാകില്ലെന്നും ഐഎംഎംഡി ഡിജി ഡോക്ടര്‍ രാജീവ് പറഞ്ഞു. ഈ വര്‍ഷം ദീര്‍ഘകാല ശരാശരിയുടെ 96% മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മാത്രമല്ല രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.

അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടാകില്ലെന്നും എല്‍നിനോ പ്രതികൂലമായി ബാധിക്കില്ലെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഏപ്രില്‍ മാസത്തില്‍ താപനില ഉയര്‍ന്നുനില്‍ക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട് എല്‍നിനോ പ്രതിഭാസം ജൂലായ്- ഓഗസ്റ്റ് മാസത്തോടെ ശക്തികുറയും. ഇതോടെ കേരളത്തില്‍ കനത്തമഴയാണ് പ്രവചിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top