ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി നേതാവ് മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കേര്‍പ്പെടുത്തി. വിദ്വേഷ പരാമര്‍ശം നടത്തിയതിനാണ് ഇരുവര്‍ക്കുമെതിരെ കമ്മീഷന് നടപടി സ്വീകരിച്ചത്. യോഗിക്ക് മൂന്ന് ദിവസവും മായാവതിക്ക് രണ്ട് ദിവസവുമാണ് വിലക്ക്. തെരഞ്ഞെടുപ്പ് പ്രചണങ്ങളിലോ റാലിക്കോ ഇരുവരും പങ്കെടുക്കാന്‍ പാടില്ല. തെരഞ്ഞെടുപ്പിനെക്കുറിച്ച് മാധ്യമങ്ങളില്‍ അഭിപ്രായം പറയാനും പാടില്ല.
യോഗി ആദിത്യനാഥിനും മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്
By
April 15, 2019 3:52 pm