ബൈക്കില്‍ തീ പിടിച്ചത് അറിയാതെ സഞ്ചരിച്ച ദമ്പതികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ്. ഉത്തര്‍പ്രദേശിലെ ആഗ്ര എക്സ്പ്രസ് വെയില് വലിയൊരു അപകടം ഒഴിവായത്. മൊബൈല്‍ പൊലീസ് കണ്ട്രോള് റൂം വെഹിക്കിളിലെത്തിയ പൊലീസുകാരാണ് ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ദമ്പതികളെയും കുട്ടിയേയും രക്ഷിച്ചത്. ദൂരെ നിന്ന് ഇവരെ കണ്ട പൊലീസ് ഇവരെ പിന്തുടര്ന്നു വിവരം അറിയിക്കുകയായിരുന്നു.
Exclusive Video: आगरा एक्सप्रेसवे पर आग लगी बाइक को तेज चलाकर जा रहे नवदम्पत्ति की @Uppolice ने बचाई जान
— आदित्य तिवारी Aditya Tiwari (@adityatiwaree) April 14, 2019
“ऐसे फिल्मों में ही देखा जाता है जान बचाने के लिए हूटर बजाते रहे और वाह भगाता रहा अपनी बाइक”
मैं सलूट करता हूँ @up100 के PRV-1617 के पुलिस टीम को
इटावा के सफाई का मामला pic.twitter.com/nfzSekFnOq
ബൈക്കിന്റെ സൈഡില്‍ സൂക്ഷിച്ചിരുന്ന ബാഗ് സൈലന്‍സറില്‍ മുട്ടിയാണ് തീപിടിച്ചത്. തീ ആളിപ്പടര്‍ന്നിട്ടും ഇരുവരും അറിഞ്ഞിരുന്നില്ല.