ബെംഗളൂരു: കോഴക്കണക്കുകള്‍ രേഖപ്പെടുത്തിയ യെദ്യൂരപ്പയുടെ ഡയറി കോണ്‍ഗ്രസ് പുറത്തുവിട്ടു. . മുഖ്യമന്ത്രി പദത്തിനായി യെദ്യൂരപ്പ, ബിജെപി നേതാക്കള്‍ക്ക് 2000കോടി രൂപ നല്‍കിയെന്നാരോപിച്ച് ഡയറിയിലെ ഏതാനും പേജുകളുടെ പകര്‍പ്പ് കോണ്‍ഗ്രസ് നേരേത്തെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച ബിജെപിയും യെദ്യൂരപ്പയും കോണ്‍ഗ്രസ് പുറത്തുവിട്ട പകര്‍പ്പുകള്‍ വ്യാജമാണെന്ന് ആരോപിച്ചു. ഡയറിയുടെ അസല്‍ പുറത്തുവിടാന്‍ ബിജെപി വെല്ലുവിളിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് യെദ്യൂരപ്പയുടെ ഡയറി കോണ്‍ഗ്രസ് പുറത്തുവിട്ടത്.
യെദ്യൂരപ്പയുടെ ഡയറി കോണ്‍ഗ്രസ് പുറത്തുവിട്ടു
By
April 15, 2019 2:32 pm