ന്യൂഡല്‍ഹി: കോടതിയലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ഗാന്ധിയ്ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. റഫാല്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധി നടത്തിയ വിവാദ പരാമര്‍ശത്തില്‍ തിങ്കളാഴ്ചയ്ക്കു മുന്‍പ് വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.
മോദി കള്ളനാണെന്ന് (ചൗക്കിദാര്‍ ചോര്‍ ഹെ) കോടതി പറഞ്ഞു എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം. കോടതി ഇത്തരം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ചീഫ്ജസ്റ്റിസ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നേതൃത്വത്തില്‍ മൂന്ന് ജഡ്ജിമാരാണ് രാഹുലിന്റെ കേസ് പരിഗണിച്ചത്.