മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ‘ഉണ്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. ആക്ഷന്‍ കോമഡി എന്റര്‍ടെയിനര്‍ ചിത്രമായ ‘ഉണ്ട’യില്‍ സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.
പന്ത്രണ്ട് കോടിയോളം ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ‘അനുരാഗ കരിക്കിന് വെള്ള’ത്തിന്റെ സംവിധായകനായ ഖാലിദ് റഹ്മാനാണ്. ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന് തിവാരി, ചിന് ഹോ ലിയോ എന്നിങ്ങനെ മൂന്നു ബോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ട്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്ജുന് അശോകന്, ദിലീഷ് പോത്തന്, അലെന്‍സിയര്‍ ലോപസ് എന്നിവരാണ് മറ്റു താരങ്ങള്‍.