Latest News

മകള്‍ പോയപ്പോള്‍ ജീവിതം ശൂന്യമായി!! ഗായിക ചിത്രയുടെ പോസ്റ്റ് കാണാം

മലായാളി പ്രേക്ഷകരുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഗായികയാണ് ചിത്ര. പ്രിയ ഗായികയുടെ ജീവിതത്തെ മാറ്റി മറിച്ച സംഭവമായിരുന്നു മകള്‍ നന്ദനയുടെ മരണം. 2011 ലെ വിഷു നാളിലായിരുന്നു മകള്‍ നന്ദന യാത്രയായത്.
ദുബായില്‍ നീന്തല്‍ കുളത്തില്‍ വീണു മരിക്കുകയായിരുന്നു കുഞ്ഞ്.


നന്ദന വിടവാങ്ങിയിട്ട് 8 വര്‍ഷം പൂര്‍ത്തിയാവുകയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ ദുഃഖത്തില്‍ നിന്ന് കരകയറാന്‍ പ്രിയ പാട്ടുകാരിയ്ക്ക് കഴിഞ്ഞിട്ടില്ല. മകളെ സ്മരിക്കുകയാണ് ചിത്ര. 2002 ലാണ് ചിത്രയ്ക്ക് കുഞ്ഞ് ജനിക്കുന്നത്.


മകള്‍ പോയതോടെ ജീവിതം ശൂന്യതയിലും ദുഃഖത്തിലുമായി എന്നാണ് ചിത്ര ഫേസ്ബുക്കില്‍ കുറിയ്ക്കുന്നത്.

മകളെക്കുറിച്ചുള്ള ഓര്‍മകള്‍ മനസില്‍ മായതെ നില്‍ക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു. ജനനവും മരണവും നമ്മുടെ കൈയിലല്ല. സമയം പറന്നു പോകുകയാണ്. ഓര്‍മകള്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. ജീവിതം ശൂന്യതയിലും ദുഃഖത്തിലുമായി. മിസ്സിങ് യു നന്ദന – എന്ന് ചിത്ര കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top