തിരുവന്തപുരം: കര്‍ഷക വായ്പക്കുളള മൊറട്ടോറിയം നീട്ടുന്നത് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണത്തിന് സംസ്ഥാനം നല്കിയ മറുപടി തൃപ്തികരമല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സര്‍ക്കാരിന്റെ വിശദീകരണം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഉടന്‍ കൈമാറില്ലെന്നും മൊറട്ടോറിയം നടപ്പാക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രമായിരിക്കും തീരുമാനമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.
മൊറട്ടോറിയം: സര്‍ക്കാരിന്റെ മറുപടി തൃപ്തികരമല്ലെന്ന് ടിക്കാറാം മീണ
By
April 13, 2019 2:05 pm