Breaking News

കേരള ജനതയുടെ വിശ്വാസ സംരക്ഷണത്തിനൊപ്പമെന്ന് നരേന്ദ്രമോദി,​ കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്നും മോദി

കോഴിക്കോട് : ബി.ജെ.പി കേരളത്തിലെ ജനങ്ങളുടെ വിശ്വാസ സംരക്ഷണത്തിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മോദി പറഞ്ഞു. കോഴിക്കോട് ബി.ജെ.പിയുടെ കേരളത്തിലെ ആദ്യ പ്രചാരണപരിപാടിയായ ‘വിജയ് സങ്കല്‍പ്’ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

നൂറ്റാണ്ടുകളുടെ പാരമ്ബര്യമുള്ള ഇവിടുത്തെ ആചാരാനുഷ്ഠാനവും വിശ്വാസങ്ങളും സുപ്രിംകോടതിക്ക് മുമ്ബാകെ വയ്ക്കും. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചില ശക്തികള്‍ ആചാരം ലംഘിക്കാന്‍ നോക്കി. യു.ഡി.എഫും എല്‍.ഡി.എഫും കേരളത്തിലെ ആചാരങ്ങള്‍ തകര്‍ക്കാമെന്ന് കരുതിയെങ്കില്‍ അവര്‍ക്ക് തെറ്റിയെന്നും മോദി വ്യക്തമാക്കി. ബി.ജെ.പി ഉള്ളിടത്തോളം ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയില്‍ ‘തുഗ്ലക്ക് റോഡ് അഴിമതി’ നടക്കുകയാണെന്ന് മോദി ആരോപിച്ചു. തുഗ്ലക്ക് റോഡില്‍ താമസിക്കുന്ന ഉന്നത കോണ്‍ഗ്രസ് നേതാവ് ആരാണെന്ന് അറിയാമോ? ഉത്തരേന്ത്യയില്‍ നടക്കുന്ന റെയ്‍ഡുകളില്‍ കെട്ട് കെട്ടായി നോട്ട് പിടികൂടുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി മാറ്റി വച്ച പണമാണ് ഇതിനായി ഉപയോഗിച്ചത്. നാണക്കേടാണിത് – മോദി പറഞ്ഞു.

‘എല്ലാ മലയാളികള്‍ക്കും എന്റെ വിഷു ആശംസകള്‍’ എന്ന് പറഞ്ഞാണ് നരേന്ദ്രമോദി മോദി പ്രസംഗം തുടങ്ങിയത്. കോഴിക്കോട്ടെ തളി മഹാക്ഷേത്രത്തെക്കുറിച്ച്‌ പറഞ്ഞ മോദി, ഇവിടത്തെ ജനങ്ങളുടെ ഊര്‍ജവും എടുത്തു പറയേണ്ടതാണെന്ന് മോദി വ്യക്തമാക്കി.

എല്‍.ഡി.എഫും യു.ഡി.എഫും ജനങ്ങളെ മാറിമാറി കൊള്ളയടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top