തിരുവനന്തപുരം: കേരളത്തിന്റെ കാവല്‍ക്കാരനും കള്ളനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മസാല ബോണ്ട് വില്പനയില് ഇടനിലക്കാരുണ്ട്.സിഡിപിക്യു കമ്ബനിക്ക് ലാവലിന്‍ കമ്ബനിയുമായി അഭേദ്യബന്ധമുണ്ടെന്നും ഈ കമ്ബനിക്ക് മുഖ്യമന്ത്രി പിണറായി വിജയന് വഴിവിട്ട സഹായം ചെയ്തുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. മസാല ബോണ്ട് ഇടപാടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മസാല ബോണ്ട് പരിശോധിക്കാനുള്ള അവസരം നല്‍കണം. രേഖകള്‍ പരിശോധിക്കാനായി അനൂപ് ജേക്കബ്, റോഷി അഗസ്റ്റിന്, എം കെ മുനീര്‍, വി ഡി സതീശന് എന്നീ നാല് എംഎല്‍എമാരെ നിയോഗിച്ചുവെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മസാല ബോണ്ട് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ പുറത്തു വിടണമെന്നും ബോണ്ടിന്റെ കാലാവധി എത്ര വര്‍ഷമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടിരുന്നു.