Breaking News

വളര്‍ത്തുനായയെ ചൊല്ലി തര്‍ക്കം ; കുടുംബനാഥനെ അയല്‍വാസി കോടാലി കൊണ്ട് വെട്ടിക്കൊന്നു

ഡല്‍ഹി: വളര്‍ത്തുനായയെ ചൊല്ലി ഉണ്ടായ വാക്ക് തര്‍ക്കത്തിനൊടുവില്‍ ഗൃഹനാഥനെ അയല്‍വാസി കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ഡല്‍ഹിയിലെ ഗാസിപുരിലാണ് സംഭവം. മഹാജന്‍ (42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മഹാജന്റെ ഭാര്യ കൃഷ്ണവതി പോലീസില്‍ പരാതി നല്‍കി. താനും ഭര്‍ത്താവും നായയെ തല്ലിയെന്നാരോപിച്ച്‌ അയല്‍വാസി ബഹളം വെച്ചെന്നും, തുടര്‍ന്ന് അയല്‍വാസിയായ ബിപായ് ലാല്‍ മഹാജനെ മര്‍ദിക്കുകയായിരുന്നുവെന്നും പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കലഹത്തിനിടെ ലാലിന്റെ മകന്‍ മഴുകൊണ്ട് മഹാജനെ വെട്ടുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മഹാജന്‍ മരിച്ചു. തുടര്‍ന്ന് പോലീസ് അറസ്ററ് രേഖപ്പെടുത്തി .കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന മഴു പോലീസ് കണ്ടെടുത്തു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top