Kerala

അമിത് ഷായുടെ വയനാട് പരാമര്‍ശം; വര്‍ഗീയ വിഷം തുപ്പുന്നതെന്ന് മുഖ്യമന്ത്രി

കല്‍പ്പറ്റ: അമിത് ഷായുടെ വയനാട് പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷായ്ക്ക് വയനാടിന്റെ ചരിത്രം അറിയില്ല. സ്വാതന്ത്ര്യ സമരത്തില്‍ ഈ നാടു വഹിച്ച പങ്ക് അറിയില്ല. സ്വതന്ത്ര്യ സമരത്തില്‍ പങ്കെടുത്താലേ അതൊക്കെ അറിയാനാവൂവെന്നും വയനാട്ടില്‍ എല്‍ഡിഎഫ് റോഡ് ഷോ ഫ്‌ലാഗ് ഓഫ് ചെയ്തു സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. അമിത് ഷാ വയനാടിനെയാകെ അപമാനിച്ചുവെന്നും, ഷായുടെ പരാമര്‍ശം വര്‍ഗീയ വിഷം തുപ്പുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

കോണ്‍ഗ്രസിന്റേത് വര്‍ഗീയതയോട് സമരസപ്പെടുന്ന നിലപാടാണെന്നും മത നിരപേക്ഷതയും വര്‍ഗീയതയും ഒരുമിച്ചു പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ആസിയന്‍ കരാറിന് വയനാട്ടിലെ ജനങ്ങളോട് കോണ്‍ഗ്രസ് മറുപടി പറയുമോയെന്നും പിണറായി ചോദിച്ചു. മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തെ വെടിവയ്പിലൂടെയാണ് ബിജെപി സര്‍ക്കാര്‍ നേരിട്ടതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വയനാട്ടില്‍ നടന്ന രാഹുലിന്റെ റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ എന്ന് തിരിച്ചറിയാനാകില്ലെന്നായിരുന്നു അമിതാ ഷായുടെ പരാമര്‍ശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top