ചലച്ചിത്ര നടൻ സണ്ണി വെയ്ന്‍ വിവാഹിതനായി.ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ രഞ്ജിനി ആണ് വധു.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്.വിവാഹ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് സണ്ണി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സണ്ണി വെയ്ന്‍ മുപ്പത്തിരണ്ടോളം സിനിമകളില്‍ നായകനായും സഹനടനായും വില്ലനായും വേഷമിട്ടു. മഞ്ജിമ പ്രധാനവേഷത്തില്‍ എത്തുന്ന സംസം ആണ് സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ആട് ഒരു ഭീകര ജീവിയാണ്, മോസയിലെ കുതിര മീനുകള്‍, കൂതറ, നീ കോ ഞാ ചാ, ആട് 2, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമണ്‍, കായംകുളം കൊച്ചുണ്ണി, ആന്‍ മരിയ കലിപ്പിലാണ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ മികച്ച വേഷത്തിലൂടെ തിളങ്ങിയ നടനാണ് സണ്ണി.