Gadgets

ഗാലക്സി എ 20 ഇന്ത്യന്‍ വിപണിയില്‍

ഡല്‍ഹി: സാംസങിന്റെ ഗാലക്സി എ സീരിസിലെ പുതിയ മോഡല്‍ ഗാലക്സി എ 20 ഇന്ത്യന്‍ വിപണിയില്‍. സാംസംങ്‌ ഈ സ്റ്റോറിലൂടെയും സാംസംങ്‌ ഒപ്പേറ ഹൗസിലൂടെയും മറ്റു പ്രമുഖ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും വില്പനയ്ക്കെത്തും. പുതിയ മോഡല്‍ റെഡ്, ബ്ലൂ , ബ്ലാക് എന്നീ മൂന്നു നിറങ്ങളില്‍ ലഭിക്കും.

6.4 ഇഞ്ച് ഇന്‍ഫിനിറ്റി വി എച്ച്‌ഡി ഡിസ്പ്ലേയോടുകൂടിയ ഫോണിന് മൂന്നു ജിബി റാം 32 ജിബി ഇന്റേണല്‍ സ്റ്റോറേജുണ്ട്. എക്സിനോസ് ഒക്റ്റാകോര്‍ പ്രോസസറാണ് ഫോണിന്റേത്. 13 മെഗാപിക്സലിന്റെയും 5 മെഗാപിക്സലിന്റെ യും രണ്ടു പിന്‍കാമറകളും സെല്‍ഫി ക്യാമറ എട്ട് മെഗാപിക്സലിന്റേതുമാണ്. ബാറ്ററി 4000 എംഎഎച്ച്‌ ആണ്.ഇന്ത്യയിൽ ഏകദേശം 12490 രൂപക്ക് ലഭിച്ചേക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top