ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം ‘ഒ പി 160/18 കക്ഷി അമ്മിണിപ്പിള്ള’യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. തലശ്ശേരിക്കാരെ കണ്ടാല്‍ എന്ന തുടങ്ങുന്ന ഗാനം ആണ് പുറത്തിരങ്ങിയത്. മുസ്തഫയും ജുഡിത് ആനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് നവാഗതനായ സാമുവേല്‍ എബിയാണ്.
നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അശ്വതി മനോഹരനാണ് നായിക. തിരക്കഥ സനിലേഷ് ശിവന്. ബേസില്‍ ജോസഫ്, സുധീഷ്, ശ്രീകാന്ത് മുരളി, ഹരീഷ് കണാരന്, ബാബു സ്വാമി, മാമൂക്കോയ, ഉണ്ണിരാജ, സുധി പറവൂര്‍, ശിവദാസന്‍, ഷിബില, സരസ ബാലുശേരി എന്നിവരാണ് മറ്റ് താരങ്ങള്‍. സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് നിര്‍മ്മാണം.