Kerala

പ്രിയങ്കാ ഗാന്ധി സുന്ദരി തന്നെ; അടുത്തെവിടെയെങ്കിലും വന്നാല്‍ കാണാന്‍ പോകും: സി കെ പത്മനാഭന്‍

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി സുന്ദരിയാണെന്നും അടുത്ത് എവിടെയെങ്കിലും വന്നാല്‍ കാണാന്‍ പോകുമെന്നും കണ്ണൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സി കെ പത്മനാഭന്‍. പ്രിയങ്ക ഗാന്ധി യുവ സുന്ദരിയാണ് എന്നതു സത്യമാണെന്നും എന്നുകരുതി വോട്ട് ചെയ്യില്ലെന്നും സികെ പത്മനാഭന്‍ പറയുന്നു. പ്രായമല്ല യുവത്വത്തിന്റെ മാനദണ്ഡം, തന്നെ സ്വീറ്റ് 70 എന്നാണു പ്രവര്‍ത്തകര്‍ വിളിക്കുന്നത്. യുവത്വം എന്നതു മനസ്സിന്റെ യുവത്വമാണ്. പ്രിയങ്കയ്ക്കു നല്ല സൗന്ദര്യമുണ്ട്. സൗന്ദര്യമുണ്ടെന്നു പറഞ്ഞതുകൊണ്ട് അതു സ്ത്രീ വിരുദ്ധമാകുന്നില്ല. അടുത്ത് എവിടെയെങ്കിലും പ്രിയങ്ക വന്നാല്‍ കാണാന്‍ പോവും. രാഹുലിനെ കാണാല്‍ പോവില്ല. പ്രിയങ്ക വന്നാല്‍ കണ്ടാല്‍ തരക്കേടില്ലെന്ന് അഭിപ്രായമുണ്ട്. കാരണം സാമാന്യം തരക്കേടില്ല അവര്‍ കാണാന്‍ പൊതുവെ. അതിലൊക്കെ ആവേശംപൂണ്ട് ആകൃഷ്ടരായി ആളുകള്‍ അവരുടെ പുറകെ പോകുന്നതിലും തെറ്റില്ല. എന്നാല്‍ വോട്ടൊന്നും ജനങ്ങള്‍ കൊടുക്കില്ല. തെരഞ്ഞെടുപ്പ് എന്നത് സൗന്ദര്യ മത്സരമല്ലല്ലോയെന്നും പത്മനാഭന്‍ പറയുന്നു.

48 വയസ്സുള്ള പ്രിയങ്ക ഗാന്ധിയെ യുവ സുന്ദരി എന്ന് വിളിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള പരിഹസിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top