തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് നടത്തിയ പരാമര്‍ശത്തില്‍ സിപിഎം പരസ്യമായി മാപ്പുപറയണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സ്ത്രീത്വത്തെ അപമാനിച്ച വിജയരാഘവനെതിരെ പാര്‍ട്ടി അച്ചടക്കനടപടിയെടുക്കണമെന്നും പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
അതേസമയം രമ്യഹരിദാസിനെതിരായ പരാമര്‍ശം സ്ത്രീത്വത്തെയും ദലിത് വിഭാഗത്തെയും അപമാനിക്കുന്നതാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. വിജയരാഘവന്റെ പ്രസ്താവനയില്‍, നവോത്ഥാനത്തെക്കുറിച്ച് പറയുകയും സ്തീകളുടെയും ദലിതുകളുടെയുമൊക്കെ സംരക്ഷകരെന്ന് അവകാശപ്പെടുകയും ചെയ്യുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി നിലപാട് വ്യക്തമാക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.