Latest News

ദളിത് യുവാവിനെ പ്രണയിച്ചതിന് മകളെ കൊന്ന് മാതാപിതാക്കള്‍ ജീവനൊടുക്കി

സേലം: ദളിത് യുവാവിനെ പ്രണയിച്ചതിന് മകളെ കൊന്ന് മാതാപിതാക്കള്‍ ജീവനൊടുക്കി. തമിഴ്‌നാട് സേലം കൊണ്ടലാംപെട്ടിയിലാണു നാടിനെ നടുക്കിയ സംഭവം. നെയ്ത്തു തൊഴിലാളിയായ രാജ്കുമാര്‍(43), ഭാര്യ ശാന്തി(32) എന്നിവരെയാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകള്‍ രമ്യ ലോഷിനിയെ(19) തൂങ്ങി മരിച്ച നിലയിലാണു കണ്ടെത്തിയതെങ്കിലും കൊല്ലപ്പെട്ടതാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

ഇന്നലെ രാവിലെയാണ് അയല്‍വാസികള്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആദ്യം കൂട്ട ആത്മഹത്യയാണെന്നു കരുതിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് രമ്യ ശ്വാസം മുട്ടിയാണു മരിച്ചതെന്നു കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മരണ വീട്ടിലെത്തിയിരുന്ന പെണ്‍കുട്ടിയുടെ കാമുകനും ബസ് ജീവനക്കാരനുമായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ദലിത് വിഭാഗത്തില്‍പെട്ട തന്നെ പ്രണയിച്ചതു രമ്യയുടെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നെന്ന് അയാള്‍ പോലീസിനെ അറിയിച്ചു.

കഴിഞ്ഞ ദിവസം പ്രണയത്തെച്ചൊല്ലി വീട്ടില്‍ വഴക്ക് നടന്നിരുന്നതായി അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതിനിടെ രമ്യ കൊല്ലപ്പെടുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top