ന്യൂഡൽഹി: ജോൺസൺ ആൻഡ് ജോൺസന്റെ കുട്ടികൾക്കായി പുറത്തിറക്കിയ ഷാംപൂ സാമ്പിളുകൾ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു.രാജസ്ഥാൻ മരുന്ന് നീരിക്ഷണവിഭാഗത്തിന്റെ ഇത് വ്യക്തമായതായി കാണിച്ച് ഔദ്യോഗിക കുറിപ്പ് വന്നു. എന്നാല്‍ കണ്ടെതതൽ അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ നിഷേധിച്ചു.
നിർമാണ വസ്തുക്കളിൽ ഉപയോഗിക്കുന്ന ഫോർമാൽ ഡി ഹൈഡ് എന്ന പദാർത്ഥം ഷാമ്പുവിൽ ഉണ്ടെന്നാണ് കുറിപ്പിൽ പറയുന്നത്.ഫോർമാൽഡി ഹൈഡിൽ ക്യാൻസറിന് കാരണമായ കാർസിനോജിനുകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട് .